കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ വക്താവായി മാറിയെന്ന് ബിജെപി അദ്ധ്യക്ഷൻ


ഹാജിപൂർ: കോണ്‍ഗ്രസ് ഇപ്പോൾ പാകിസ്ഥാന്‍റെ വക്താവായി മാറിയെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി. നഡ്ഡ. പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പാക് മന്ത്രിയുടെ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള ആരോപണങ്ങളിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നഡ്ഡയുടെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed