കമൽനാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ


ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് സിന്ധ്യയുടെ ആരോപണം. കമൽനാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ താൻ നായയാണ്. ഇവിടത്തെ ജനങ്ങളാണ് തന്‍റെ യജമാനൻമാർ.

ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. തന്‍റെ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞു. എന്നാൽ സിന്ധ്യയുടെ പ്രസ്താവന കമൽനാഥ് നിഷേധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed