തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും തുറക്കുന്നു


ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനത്തെ തുടർന്ന് എട്ടുമാസമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളും കോളേജുകളും തുറക്കാൻ നീക്കം. നവംബർ 16 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനം.ആദ്യ ഘട്ടമായി ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവ തുറക്കാൻ സർക്കാർ അനുമതി നൽകി. 

പകുതി സീറ്റുകളിൽ പ്രവേശനം നൽകി തീയേറ്ററുകൾക്ക് ദീപാവലി റിലീസോടെ തുറന്നു പ്രവർത്തിക്കാം. നവംബർ പത്ത് മുതലാണ് തീയറ്ററുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, ഓഡിറ്റോറിയം, മൃഗശാല എന്നിവയ്ക്കു പ്രവർത്തനാനുമതി നൽകിയത്. വിവാഹം, മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയക്കു ഈ മാസം 16 മുതൽ നൂറു പേരെ പങ്കെടുപ്പിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed