രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ തുടരും

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. സിവിൽ വ്യോമയാന ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവ്വീസുകൾ നിലവിൽ ഉള്ളത് പോലെ തന്നെ തുടരും.രാജ്യത്ത് അൺലോക്ക് 5 നവംബർ 30 വരെ നീട്ടി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവ്വീസുകൾക്ക് അനുമതി ഉണ്ടാകില്ലെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്.
കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചത് . പിന്നീട് ആഭ്യന്തര സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.