20-25 ശതമാനം ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച് എച്ച്‌സിഎല്ലും ടെക് മഹീന്ദ്രയും

ന്യൂഡൽഹി കോവിഡ് മഹാമാരിക്കാലത്ത് വര്‍ക്ക് ഫ്രം ഹോം നല്‍കിയ ഐടി കമ്പനികളില്‍ പലരും ഓഫീസ് വര്‍ക്കിലേക്ക് ജീവനക്കാരെ തിരികെ വിളിക്കുന്നു. പ്രമുഖ ഐടി കമ്പനികളായ എച്ച് സി എല്‍, ടെക് മഹീന്ദ്ര എന്നിവരാണ് 20- 25 ശതമാനം സ്റ്റാഫിനെ തിരികെ ഓഫീസ് ജോലികളില്‍ പ്രവേശിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. റൊട്ടേഷണല്‍ ഷിഫ്റ്റ് അനുസരിച്ചായിരിക്കും ഇത്. എന്നാല്‍ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവര്‍ 97-99 ശതമാനം ജീവനക്കാരെയും വര്‍ക് ഫ്രം ഹോമില്‍ തുടരാനനുവദിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.