ജോലിക്കാരെ ആവശ്യമുണ്ട്: തുടക്ക ശന്പളം 18.5 ലക്ഷം; ബ്രിട്ടീഷ് രാജകുടുംബം


ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം ജോലിക്കാരെ തേടുന്നു. 18.5 ലക്ഷം രൂപയാണ് തുടക്കത്തില്‍ ശമ്പളമായി നല്‍കുക. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ റോയല്‍ ഹൗസ്‌ഹോള്‍ഡിലാണ് ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിയിലേക്കാണ് ഒഴിവുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഭക്ഷണവും താമസ സൗകര്യവും രാജകുടുംബം നല്‍കും. ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിന്‍ഡ്‌സര്‍ കാസിലിലാണ് താമസം. ആഴ്ചയില്‍ അഞ്ചു ദിവസമായിരിക്കും ജോലി. 33 ദിവസം ഹോളീഡേയും ജോലിക്കാര്‍ക്ക് നല്‍കും. ഒപ്പം ട്രാവല്‍ ജോലിക്കാരുടെ ട്രാവല്‍ എക്‌സ്പന്‍സും കൊട്ടാരം വഹിക്കും. ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യതയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന സമയത്ത് ഇത് നേടിയെടുക്കുന്നതിനും അവസരമുണ്ട്. കൊട്ടാരം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാന ജോലി. ജോലിക്കായി എത്തുന്നവര്‍ക്ക് ആദ്യം 13 മാസത്തേക്ക് പരിശീലനം നല്‍കും. പരിശീലനത്തില്‍ മികച്ചതെന്ന് തോന്നിയാല്‍ സ്ഥിരം ജോലിക്കാരായി നിയമിക്കും. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 28 ആണ്.

അതോടൊപ്പം ജോലിക്കാര്‍ക്ക് കൊട്ടാരത്തിലെ ടെന്നീസ് കോര്‍ട്ട്, നീന്തല്‍കുളം മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഈ ജോലി ലഭിക്കല്‍ അത്ര എളുപ്പമുള്ളതല്ലെന്നാണ് രാജകൊട്ടാരത്തിലേക്ക് ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ഫിലിപ്പെ സ്മിത്ത് പറയുന്നത്. രാജകുടുംബത്തിന് അനുയോജ്യരെന്ന് തോന്നുന്ന ജോലിക്കാരെ അത്രയേറെ വിദഗ്ധമായ തെരഞ്ഞെടുപ്പിലൂടെയാണ് ജോലിക്ക് എടുക്കുക. ജോലിക്കുള്ള യോഗ്യതയേക്കാള്‍ ജോലിക്കായുള്ള പരിശീലനമാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 28 ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed