24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 53,370 കോവിഡ് കേ​സു​ക​ൾ


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 650 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 78,14,682 ആയി. മരണ സംഖ്യ 1,17,956 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,80,680 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 70,16,046 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed