ഇന്ത്യയിൽ 24 മണിക്കൂറിനിടെ 54,366 കോവിഡ് രോഗികൾ


ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 54,366 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 77,61,312 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 690 പേർക്കാണ് ഇന്ത്യയിൽ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,17,306 ആയി.

73,979 പേർക്കാണ് ഒറ്റ ദിവസം രോഗം ഭേദമായത്. നിലവിൽ 6,95,509 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 69,48,497 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed