സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു


ഹൈദരാബാദ്: സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ എംഎൽഎയായിരുന്നു അദ്ദേഹം. 1999, 2004, 2014 വർഷങ്ങളിലാണ് സുന്നം രാജയ്യ നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ച സുന്നം രാജയ്യ തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവായിരുന്നു. മൂന്നു തവണ എംഎൽഎയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed