രാജസ്ഥാൻ ഭരണ പ്രതിസന്ധി: സുപ്രീം കോടതിയിലെ ഹർജി സ്പീക്കർ പിൻവലിച്ചു
ന്യൂഡൽഹി: രാജസ്ഥാനിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നത് തത്കാലം തടഞ്ഞ ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സ്പീക്കർ നൽകിയ ഹർജി പിൻവലിച്ചു. ഹർജിയിൽ സുപ്രീം കോടതി ഇന്നു വാദം പുനരാരംഭിക്കാനിരിക്കെയാണ് സ്പീക്കറുടെ നീക്കം. നിയമസഭാ സമ്മേളനം കേസിന്‍റെ പേരിൽ മാറ്റിവയ്ക്കുന്നതുകൊണ്ടാണ് ഹർജി പിൻവലിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയമസഭാ സമ്മേളനം വിളിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയത്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്‍റെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍ കല്‍രാജ് മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.


