രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; സ്പീക്ക് ഫോർ ഡമോക്രസി ക്യാമ്പയിന് തുടക്കമിട്ട് കോൺഗ്രസ്


ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി സ്പീക്ക് ഫോർ ഡമോക്രസി ക്യാമ്പയിന് തുടക്കമിട്ട് കോൺഗ്രസ്. രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ക്യാമ്പയിന് തുടക്കമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണ്ണറും കേന്ദ്രവും ശ്രമിക്കുന്നുവെന്നും വീഡിയോ ക്യാമ്പയിനില്‍ പറയുന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed