കോവിഡ്: മഹാരാഷ്ട്ര മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ മരിച്ചു


മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രമുഖ മറാത്തി എഴുത്തുകാരിയുമായ നീല സത്യനാരായണ കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച നീല സത്യനാരായണ അന്ധേരി മരോളിലുള്ള സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു മരണം. 

നീല സത്യനാരായണയുടെ രണ്ട് ബന്ധുക്കൾക്കും കോവിഡ് ബാധിച്ചിരുന്നു. ഇവർ ചികിത്സിലാണ്. മഹാരാഷ്ട്രയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നീല സത്യനാരായണ. മഹാരാഷ്ട്ര റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് ഔദ്യോഗിക ജീവിതത്തിൽനിന്നും നീല വിരമിച്ചത്. നീലത്തിന്‍റേതായി 10 കവിതാ സമാഹാരങ്ങളും ഏഴ് നോവലുകളും പുറത്തുവന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed