ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു


അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും സ്രവ പരിശോധനയുടെ ഫലം വന്നപ്പോൾ പോസിറ്റീവ് ആകുകയായിരുന്നു.

അമിതാബ് ബച്ചനും അഭിഷേക് ബച്ചനും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മലയാള സൂപ്പർ താരം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുന്നോട്ടു വന്നിരുന്നു. അമിതാബ് ബച്ചന് പ്രാർഥനകൾ നേർന്നു കൊണ്ട് മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരും എത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed