രാജ്യത്ത് 24 മണിക്കൂറിനിടെ 22752 പേർക്ക് കൂടി കോവിഡ്: 482 മരണം


രാജ്യത്ത് കൊവിഡ് മരണം 20,642 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ എണ്ണം 7.42 ലക്ഷം ആയി. 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും റിപ്പോർ‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിനിടെ 16,883 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ ആകെ എണ്ണം 4,56,830 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,64,944 പേരാണ്.

പുതിയ കേസുകളുടെ ഭൂരിഭാഗവും റിപ്പോർ‍ട്ട് ചെയ്യുന്നത് നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ  കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കേസുകളാണ് റിപ്പോർ‍ട്ട് ചെയ്തത്. 5134 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർ‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ‍ 3616, ഡൽഹിയിൽ 2008, തെലുങ്കാനയിൽ 1879 കേസുകളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 1,04,73,771 സാന്പിളുകൾ‍ പരിശോധിച്ചെന്ന് ഐസിഎംആർ‍ അറിയിച്ചു. 24 മണിക്കൂറിനിടെ 262,679 സാന്പിളുകളാണ് പരിശോധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed