ആശങ്ക വർദ്ധിപ്പിച്ച് കേരളത്തിൽ ഇന്ന് 272 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ തന്നെ 68 പേർ സമ്പർക്ക രോഗികളാണ് എന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നു. സമ്പർക്ക രോഗികളിൽ 15 പേരുടെ രോഗ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ദുബൈയിൽനിന്ന് എത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജ് (24) ആണ് മരിച്ചത്. 111പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്തു നിന്നും 38 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

