രാജ്യത്ത് കൊവിഡ് ബാധിതർ ഏഴു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 24,248 രോഗബാധിതർ


ന്യൂഡൽഹി: കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം  6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ മാത്രം 425 പേരാണ് രോഗം  ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 424,433 ആളുകൾ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed