തുടർച്ചയായ മൂന്നാം ദിവസവും 200 കടന്ന് കോവിഡ് കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് ഇരുനൂറിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്-29, കാസര്‍ഗോഡ്-28, തിരുവനന്തപുരം-27, മലപ്പുറം-26, കണ്ണൂര്‍-25, കോഴിക്കോട്-20, ആലപ്പുഴ-13, എറണാകുളം- 12, തൃശൂര്‍-12, കൊല്ലം-10, കോട്ടയം-8, ഇടുക്കി-6, വയനാട്-6, പത്തനംതിട്ട-3 എന്നിങ്ങനെയാണ് കണക്കുകൾ.
കോവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ളത്. ജില്ലയിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. 126 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 117 പേരും വിദേശത്തുനിന്നു വന്നതാണ്. 57 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. ഇതുകൂടാതെ കണ്ണൂരിലെ ഏഴ് ഡിഎസ്സി ജവാന്മാര്ക്കും രണ്ട് സിഐഎസ്എഫ് ജവാന്മാര്ക്കും തൃശൂരിലെ രണ്ട് ബിഎസ്എഫ്കാര്‍ക്കും രണ്ട് കപ്പൽ ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,80,939. നിലവിൽ 2228 പേരാണ് ചികിത്സയിലുള്ളത്. 3174 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

