രാജസ്ഥാനിൽ 16 കോടിയിലധികം വിലമതിക്കുന്ന സ്വർണവുമായി പ്രവാസികൾ പിടിയിൽ
ജയ്പൂർ: 16 കോടിയിലധികം വിലമതിക്കുന്ന സ്വർണവുമായി രാജസ്ഥാനിൽ പ്രവാസികൾ പിടിയിൽ. യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ജയ്പൂർ വിമാനത്താവളത്തിലെത്തിയ പ്രവാസികളുടെ പക്കൽ നിന്നാണ് കസ്റ്റംസ് സംഘം സ്വർണം പിടികൂടിയത്.
യുഎഇയിൽ ചാർട്ടേഡ് വിമാനത്തിലെത്തിയ മൂന്ന് പ്രവാസികളുടെ പക്കൽ നിന്നും 4.4 കോടി വിലവരുന്ന സ്വർണമാണ് കണ്ടെടുത്തത്. അതേസമയം സൗദിയിൽ നിന്നെത്തിയ 11 പ്രവാസികളുടെ പക്കൽ നിന്നും 11.8 കോടി രൂപയുടെ സ്വർണവും പിടികൂടി.
ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎഇയിൽ നിന്നും സൗദിയിൽ നിന്നുമെത്തിയ പ്രവാസികളുടെ പക്കൽ നിന്നും ഏകദേശം 15 കോടി 67 ലക്ഷം രൂപ വിലവരുന്ന 32 കിലോഗ്രാം സ്വർണം പിടികൂടിയതായി രാജസ്ഥാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. എമർജൻസി ലാന്പിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായാണ് ഇവർ 14 പേരും രാജസ്ഥാനിലെത്തിയത്.

