മോദിയുടെ സന്ദർശനത്തിന് പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയെന്ന പ്രചാരണം ദുഷ്ടലാക്കോടെ: സൈന്യം


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലേ‍യിൽ പരിക്കേറ്റ സൈനികരെ സന്ദർശിക്കുന്നതിനായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും സൈന്യം. തെറ്റായ പ്രചാരണം സൈന്യത്തിന്‍റെ ആത്മവിശ്വാസം കെടുത്തും. മോദി സൈനികരെ കണ്ടത് ലേയിലെ സൈനിക ആശുപത്രിയിൽ തന്നെയാണ്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായതിനാലാണ് പരിക്കേറ്റ സൈനികർക്ക് പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയതെന്നും സൈന്യം അറിയിച്ചു. 

നേരത്തേ, പരിക്കേറ്റ സൈനികരെ കാണാൻ കരസേനാ മേധാവിയും മറ്റ് സൈനികരും ഇവിടെ തന്നെയാണ് എത്തിയിരുന്നതായും സൈന്യം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ചിത്രങ്ങളിൽ പ്രൊജക്ടറും സ്ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ ഉയർന്നിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed