സൗജന്യ റേഷൻ വിതരണം നവംബർ വരെ നീട്ടി


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു റേഷൻ കാ‍ർഡ്, ഒരു രാജ്യം എന്ന സംവിധാനം നടപ്പാക്കുമെന്നും രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും ക‍ർഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക എന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി മുതൽ എല്ലാവരുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed