മുംബൈയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു


മുംബൈ: മുംബൈ അന്ധേരിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് സ്വദേശിനി പത്മിനി (85) ആണ് മരിച്ചത്. ഇതോടെ മുംബൈയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 31 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് രോഗബാധിതരയിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 5257 പേർ രോഗികളായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed