നേപ്പാളിലൂടെ ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത; ബിഹാറിൽ ജാഗ്രതാ നിർദ്ദേശം
പാറ്റ്ന: ബിഹാറിൽ അതീവ ജാഗ്രത. ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഭീകരർ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയത്. താലിബാൻ, ജെയ്ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞകയറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ സൈന്യം പരീശിലനം നൽകിയ അഞ്ച്, ആറ് താലിബാൻ, ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാൻ ഐഎസ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും പേരുകൾ ഉൾപ്പെടെയുള്ള ഭീഷണി കത്തും കഴിഞ്ഞ ദിവസം എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭീകര സംഘടനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

