ഉത്തർപ്രദേശ് ഗവർണർക്ക് മധ്യപ്രദേശിന്‍റെ അധിക ചുമതല


ന്യൂഡൽഹി: ഉത്തർപ്രദേശ് ഗവർണർക്ക് മധ്യപ്രദേശിന്‍റെ അധിക ചുമതല. ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശിന്‍റെ താത്ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. 

ശ്വാസതടസത്തെ തുടർന്ന് ജൂൺ 11നാണ് ലാൽ ജി ടണ്ടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കടുത്ത പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എങ്കിലും ലാൽ ജി ടണ്ടൻ നിലവിൽ വെന്‍റിലേറ്ററിൽ തന്നെയാണ് തുടരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed