കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിടുന്പോഴാണു പ്രധാനമന്ത്രിയുടെ അവകാശവാദം. കൊറോണ പോരാളികളുടെ സഹായത്തോടെ ഇന്ത്യ കോവിഡിനെതിരേ പോരാടുകയാണ്. ഇന്ത്യയിൽ കോവിഡിന്‍റെ രൂക്ഷത കൂടുതലാകുമെന്നു മുന്പു ചിലർ പ്രവചിച്ചിരുന്നു. ലോക്ക്ഡൗണ്‍, കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ, ജനങ്ങളുടെ പിന്തുണ എന്നിവയുടെ സഹായത്തിൽ ഇന്ത്യ ഇപ്പോൾ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുകയാണ്- മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മോദി പറഞ്ഞു.

പ്രതിരോധം അവസാനിപ്പിക്കാൻ നേരമായിട്ടില്ലെന്നും ഇനിയാണ് കൂടുതൽ ജാഗ്രത ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കൽ, ആളകലം പാലിക്കൽ, ആൾത്തിരക്ക് ഒഴിവാക്കൽ എന്നിവ ഏറെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed