തമിഴ്‌നാട്ടില്‍ ഒരു എംഎൽഎയ്ക്ക് കൂടി കോവിഡ്


ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎൽഎയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിഎംകെ എംഎല്‍എയായ ആര്‍.ടി അരസുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെയ്യൂര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് അരസു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡിഎംകെ എംഎല്‍എയാണ് അരസു. 

ജെ. അന്‍പഴകന്‍, വസന്തന്‍ കെ. കാര്‍ത്തികേയന്‍ എന്നിവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ അന്‍പഴകന്‍ ജൂണ്‍ പത്തിന് മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed