സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പി വിജയം
പാലക്കാട്: സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പി വിജയം. കോവിഡ് ഭേദമായി രോഗി ആശുപത്രി വിട്ടു. കോവിഡ് രോഗിയായിരുന്ന പാലക്കാട് ഒതളൂർ സ്വദേശി സൈനുദ്ദീനാണ് പ്ലാസ്മ തെറപ്പി നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ.
കോവിഡ് മുക്തനായ എടപ്പാൾ സ്വദേശി വിനീതാണ് സൈനുദ്ദീന് പ്ലാസ്മ നൽകിയത്. മസ്ക്കറ്റിൽ നിന്നും എത്തിയ സൈനുദ്ദീന് ജൂൺ 13-നാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയത്.

