ബഹിരാകാശ മേഖലയിലേക്ക് സ്വാകര്യ സംരംഭകർക്കും കടന്നുവരാം: ഐഎസ്ആർഒ ചെയർമാൻ


ബംഗളൂരു: ബഹിരാകാശ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യ. ബഹിരാകാശ മേഖലയിലേക്ക് സ്വാകര്യ സംരംഭകർക്കും കടന്നുവരാമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ബഹിരാകാശ സാങ്കേതിക വിദ്യയിൽനിന്നുള്ള നേട്ടങ്ങൾ വർധിപ്പിക്കാൻ സാധിക്കും. ആഗോള ബഹിരാകാശ സന്പദ് വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ എറ്റവും സുപ്രധാനമായ മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്റ്റാർട്ടപ്പുകൾക്കും, സ്വകാര്യ കന്പനികൾക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ ശക്തമായി ഇടപെടൽ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇസ്രോയ്ക്കാവശ്യമായ ചില നിർമാണ പ്രവർത്തികൾ സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാമെന്നും കെ. ശിവൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് കേന്ദ്രമന്ത്രിസഭാ യോഗം ബുധനാഴ്ചയാണ് അനുമതി നൽകിയത്. പുതിയ നീക്കം ഐഎസ്ആർഒയുടെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുമെന്നു കേന്ദ്രസർക്കാർ വിശദീകരണം. ബഹിരാകാശ ഗവേഷണത്തിനായി ഇന്ത്യൻ നാഷണൽ സ്പേർ പ്രമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്‍റർ (ഇൻ−സ്പേസ്) എന്ന പുതിയൊരു ഉത്തതതല സമിതി ബഹിരാകാശ രംഗത്തെ സ്വകാര്യ പങ്കാളിത്ത പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകുമെന്ന് ബഹിരാകാശ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed