ഗൽവാനിൽ പിഎൽഎ കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടതായി ചൈന


ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. 

ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്. ജനറൽ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാർത്ത പുറത്തുവരുന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed