കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; സർക്കാരിന്റ നയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റ നയത്തിൽ തങ്ങൾ ഇടപെടുന്നില്ല എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed