ചൈനീസ് കമ്പനിയുമായുള്ള 417 കോടിയുടെ കരാർ റദ്ദാക്കി റെയിൽവേ


ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിനു പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 417 കോടിയുടെ കരാർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. ബെയ്ജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ഗ്രൂപ്പുമായുള്ള കരാറാണ് റെയിൽവേ റദ്ദാക്കിയത്. 

കാൺപൂർ-ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സെക്ഷന്‍റെ 417 കിലോമീറ്റർ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയത്. 2016ലാണ് പദ്ധതി ഒപ്പിട്ടത്. എന്നാൽ നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. പദ്ധതിയുടെ 20 ശതമാനം പ്രവർത്തനം മാത്രമേ നടപ്പാക്കിയിട്ടുള്ളുവെന്നും അതിനാലാണ് കരാർ റദ്ദാക്കിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed