കോവിഡ് വ്യാപനം; ക്ഷേത്രങ്ങൾ അടച്ചിടുമെന്ന് ദേവസ്വം ബോർഡ്


തിരുവനന്തപുരം: സന്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഈ മാസം അടച്ചിടും. ഈ മാസം 30 വരെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു അറിയിച്ചു. 

അതേസമയം പൂജകൾ മുടങ്ങില്ല. കർക്കടക വാവുബലി അടുത്തമാസം 20-ന് നടത്താനാണു തീരുമാനം. സാമൂഹിക അകലം പാലിച്ചു ബലിതർപ്പണം നടത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമല അടക്കം 28 ക്ഷേത്രങ്ങളിൽ ഓണ്‍ലൈനായി വഴിപാടുകൾ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോൾത്തന്നെ അതു നടക്കുന്നുണ്ടെന്നും എൻ. വാസു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed