രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ആശങ്കയറിയിക്കാൻ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ


ശാരിക

ബംഗളൂരു: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിൽ ആശങ്കയറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും, രാജ്യം നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു.

ചർച്ചയ്ക്കായി അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചേർന്ന് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പ്രതിനിധി സംഘം ചീഫ് ജസ്റ്റിസിനോട് പ്രത്യേക നടപടിക്രമങ്ങളൊന്നും ആവശ്യപ്പെടില്ല. പകരം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹത്തെ നേരിട്ട് അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഖാർഗെ വിശദീകരിച്ചു.

നമുക്ക് അദ്ദേഹത്തോട് പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാനാകില്ലെന്നും, രാജ്യത്തിന്റെ അവസ്ഥ കണ്ട് കൈകൂപ്പി അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്യുക എന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രധാന ഭരണഘടനാ സ്ഥാപനമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അതിന് പൂർണ്ണ അധികാരമുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാണിച്ചു. എന്നാൽ ഭരണഘടനാപരമായ രീതിയിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ നിലവിലെ അധികാരികൾ അനുവദിക്കുന്നില്ലെന്നാണ് ഖാർഗെയുടെ പ്രധാന ആരോപണം.

article-image

sadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed