വോട്ടിങ് ക്രമക്കേട്: മാപ്പുസാക്ഷിയാകാൻ ഗ്യാനേഷ് കുമാറിനോട് രാഹുൽ ഗാന്ധി


ശാരിക

ന്യൂഡൽഹി: വോട്ടിങ് ക്രമക്കേടുകളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതിയിലും തെറ്റുകൾ തുറന്നുപറഞ്ഞ് മാപ്പുസാക്ഷിയാകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഗ്യാനേഷ് കുമാറിൽ നിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിങ്ങൾ ഒരു തെറ്റ് ചെയ്തു, എന്നാൽ ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന കുറ്റവാളി നിങ്ങളല്ലെന്നും അതിനാൽ മാപ്പുസാക്ഷിയാകാൻ താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കി തെരഞ്ഞെടുപ്പ് സംവിധാനം പുനഃസംഘടിപ്പിക്കുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.ഡി, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറോളം സർക്കാർ ജീവനക്കാരിൽ ഇരുന്നൂറോളം പേർ പ്രതിപക്ഷവുമായി നിരന്തരം സമ്പർക്കത്തിലാണെന്നും വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് 'ഇന്ത്യ' മുന്നണി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നതിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം.

article-image

ുരു

You might also like

  • Lulu Exchange
  • Straight Forward

Most Viewed