ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പൊലീസ്
ശാരിക
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പൊലീസ് നിർണായക ഉത്തരവിറക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് ജന്തർ മന്തറിന് പകരമായി പുതിയ വേദികൾ നിശ്ചയിച്ചതെന്ന് പൊലീസ് സർക്കുലറിൽ വ്യക്തമാക്കി.
രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവയാണ് പ്രതിഷേധങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ചിട്ടുള്ള വേദികൾ. 1993 മുതൽ ഡൽഹിയിലെ പ്രധാന സമരകേന്ദ്രമായി മാറിയ ജന്തർ മന്തർ, സമീപകാലത്തും വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഈ വർഷം ജൂൺ മുതൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന നിരവധിയായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം.
അഭിജീത് ദീപ്കെ സ്ഥാപിച്ച കോക്രോച്ച് ജനതാ പാർട്ടി നയിച്ച പ്രക്ഷോഭങ്ങൾ ഇവിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രാജിയിലേക്ക് നയിച്ച ചരിത്രപരമായ സമരവും അരങ്ങേറിയത് ജന്തർ മന്തറിലായിരുന്നു.
േ്ി്േി

