കോവിഡ് മരണസംഖ്യ മറച്ചുവച്ചിട്ട് ഒന്നും നേടാനില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി


ചെന്നൈ: കോവിഡ് മരണസംഖ്യ മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. കോവിഡ് മരണ സംഖ്യ സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ ജനസാന്ദ്രത കൂടുതലായതിനാലാണ് ഇവിടെ കോവിഡ് കേസുകള്‍ പെരുകുന്നത്. 

തമിഴ്‌നാട്ടില്‍ കോവിഡിന് സാമൂഹ്യവ്യാപനമില്ല. മിക്ക ജില്ലകളിലും കോവിഡ് കേസിന് കുറവു വന്നിട്ടുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. 36,841 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 326 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed