ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്ന്: ദേവസ്വം മന്ത്രി
തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് ബോധ്യമുണ്ടായിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്നിട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആളുകൾ തടിച്ചുകൂടിയാൽ അപകടം ഉണ്ടാകുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറന്നിരുന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്‍റെ സ്ഥിതി.
അങ്ങനെ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുമായിരുന്ന പേക്കൂത്തുകൾക്ക് അവസരം ഒരുക്കാൻ സർക്കാരിന് താൽപ്പര്യമില്ല. ആരാധനാലയങ്ങൾ തുറക്കണമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം വിളിച്ചുപറഞ്ഞവർ പ്ലെയിറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടത്. ക്ഷേത്രം തുറക്കാൻ ആവശ്യപ്പെട്ടവർക്ക് ഇപ്പോൾ മോഹഭംഗം ഉണ്ടായിക്കാണുമെന്നും കടകംപള്ളി പറഞ്ഞു

