കോവിഡ്; കേജരിവാളിന്റെ പരിശോധനാ ഫലം നെഗറ്റീവ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡില്ലെന്ന് പരിശോധനാ ഫലം. കേജരിവാളിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. കോവിഡ് ലക്ഷണങ്ങളോടെ സ്വയം ഐസലേഷനിൽ പ്രവേശിച്ച കേജരിവാളിന്‍റെ സ്രവ പരിശോധനാ ഫലം ഇന്നലെ വൈകുന്നേരമാണ് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കേജരിവാളിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. ഇതോടെ സന്ദർശകരെയെല്ലാം ഒഴിവാക്കി അദ്ദേഹം സ്വയം ഐസലേഷനിൽ പ്രവേശിച്ചു. ഡൽഹിയിലെ സർക്കാർ ബംഗ്ലാവിൽ ഒറ്റയ്ക്കാണ് താമസിച്ചത്.
ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. അമ്പത്തിയൊന്നുകാരനായ കേജരിവാൾ പ്രമേഹരോഗി കൂടിയായതിനാലാണ് കൂടുതൽ കരുതൽ എടുത്തത്.




