ദുരന്ത നിവാരണ സേനയിലെ 49 ഉദ്യോഗസ്ഥർക്ക് കോവിഡ്


ഭുവനേശ്വർ: ഒഡീഷയിൽ ദേശീയ ദുരന്ത നിവാരണ സേനയിലെ(എന്‍ഡിആര്‍എഫ്) 49 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിൽ നിന്നും രക്ഷാപ്രവർത്തനം കഴിഞ്ഞു തിരിച്ചെത്തിയവർക്കാണ് രോഗം. കട്ടക്കിലെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണിവർ.

ജൂൺ മൂന്നിനാണ് രക്ഷാപ്രവർത്തനത്തിന് ശേഷം 173-അംഗ സംഘം ബംഗാളിൽ നിന്ന് തിരിച്ചെത്തിയത്. അന്ന് സംഘാംഗങ്ങളിൽ ഒരാൾ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മറ്റു 49 ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ഫലം വന്നവർ കട്ടക്കിലെ എൻ‌ഡി‌ആർ‌എഫ് കാമ്പസിനുള്ളിൽ ക്വാറന്‍റൈനിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed