ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മരണം 7,207
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 7,207 ആയി ഉയർന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവിൽ 1,26,418 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയിൽ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,007 പേർക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,975 ആയും മരണസംഖ്യ 3,060 ആയും ഉയർന്നു.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി. മരണം 272. രോഗം ഭേദമായവർ 16,999. പുതുതായി 1,515 പേർക്കാണ് രോഗം കണ്ടെത്തിയത്. 18 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1,282 പേർക്കാണ് രോഗം കണ്ടെത്തിയത്. 51 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 28,936 ആയും മരണസംഖ്യ 812 ആയും ഉയർന്നു. ഗുജറാത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനിൽ 10,599 പേർക്ക് രോഗംബാധിച്ചതിൽ 240 പേർ മരിച്ചു. ഉത്തർപ്രദേശിൽ രോഗം ബാധിച്ചവർ 10,536. മരണം 275. രോഗം ഭേദമായവർ 6,185. മധ്യപ്രദേശിൽ ഇതുവരെ 9,401 പേർക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.
