കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെയും മറികടന്ന് ഇന്ത്യ

ന്യൂഡൽഹി കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി. ഇന്ത്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 9,000 കവിഞ്ഞതോടെയാണിത്. 24 മണിക്കൂറിനിടെ 9,378 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി.
ഒരാഴ്ചക്കിടെ 61,000ലധികം പേർക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാൻസ്, ഇറാൻ, തുർക്കി, പെറു, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നത്.