ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡെന്ന് റിപ്പോർട്ട്

കറാച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ദാവൂദിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്‍റീനിലാണ്. നിലവിൽ ഇവർ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്. കറാച്ചിയിലെ മിലിറ്ററി ആശുപത്രിയിൽ ദാവൂദ് ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 1993ലെ ബോംബെ സ്ഫോടനത്തിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം