സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബിജെപി വനിതാ നേതാവ് ചെരിപ്പു കൊണ്ടടിച്ചു

ചത്തീസ്ഗഡ്: ബിജെപി നേതാവ് സൊണാലി ഫോഗാട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ട് അടിച്ചു. ഹരിയാന ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനെയാണ് സൊണാലി മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ സമീപമുണ്ടായിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്?. മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ലായെന്ന് ആക്രോശിച്ചുകൊണ്ടാണ് സൊണാലി അദ്ദേഹത്തെ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ സൊണാലിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹിസാര്‍ എസ്പി ഗംഗാ റാം പുനിയ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംഭവത്തില്‍ നടപടി സ്വീകരിക്കുമോ എന്ന് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറിച്ചു.