തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം തുറക്കുന്നു


ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ച തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം വ്യാഴാഴ്ച മുതൽ ദർശനത്തിനായി തുറക്കും. 6000 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കൂ. തിങ്കളാഴ്ച മുതൽ ക്ഷേത്രത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെങ്കിലും ഭക്തർക്ക് വ്യാഴാഴ്ച മുതലാണ് പ്രവേശനം. ആദ്യ മൂന്ന് ദിവസം ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം.

വയസിൽ താഴെയുള്ളവരെയും 65ന് മുകളിൽ ഉള്ളവരെയും അനുവദിക്കില്ല. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഭക്തർ മാസ്ക് ധരിക്കണം. ആറടി അകലം പാലിക്കുകയും വേണം. രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെയാണ് ദർശന സമയം.

You might also like

Most Viewed