കോവിഡ് 19 മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം മുഖ്യമന്ത്രിക്ക് മാസ്സ് പെറ്റീഷൻ അയക്കൽ ആരംഭിച്ചു

മനാമ :കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. കുടുംബങ്ങളുടെ അത്താണിയായിരുന്ന പ്രവാസികള്‍ മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാർഗം നഷ്ടപ്പെട്ടു അവർ അനാഥാരായിരിക്കുന്നു. ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് കിട്ടുന്ന ഒരു പരിഗണന ഈ കുടുംബങ്ങൾക്ക് ഇത് വരെ ലഭിച്ചിട്ടില്ല.
കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പ്രവാസികള്‍ മുമ്പിലായിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അത് കൊണ്ട് തന്നെ പ്രവാസികളുടെ അനാഥരായ കുടുംബങ്ങളെ ഏറ്റെടുക്കാൻ സർക്കാർ തയാറാവണം.
1: പ്രവാസിയുടെ മരണത്തോടെ അനാഥമായ കുടുംബങ്ങൾക്ക് ഉടൻ ധന സഹായം നൽകുക
2: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചിലവുകൾ സർക്കാർ ഏറ്റെടുക്കുക.
3: കുടുമ്പത്തിൽ നിന്ന് ഒരാൾക്ക് സർക്കാർ സർവീസിൽ ജോലി നൽകുക.
ഈ മൂന്നു ആവശ്യങ്ങൾ
ഉന്നയിച്ചു കൊണ്ടാണ് ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റീഷൻ ആരംഭിച്ചിരിക്കുന്നത്. ഇതിൽ മുഴുവൻ പ്രവാസികളും പങ്കാളികൾ ആകണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലി അക്ബർ ഉം സെക്രട്ടറി റഫീഖ് അബ്ബാസും അഭ്യർത്ഥിച്ചു.
പെറ്റീഷന്‍ ലിങ്ക്
https://bit.ly/3dr356A