ലഷ്കർ ഭീകരന്‍ സഹൂര്‍ വാനി പിടിയില്‍

ശ്രീനഗര്‍: ലഷ്കർ ഇ തൊയ്ബ ഭീകരന്‍ സഹൂര്‍ വാനിയെ അറസ്റ്റു ചെയ്തു. ജമ്മു കാഷ്മീരിലെ ബദ്ഗാമിലുള്ള ഒളിത്താവളത്തില്‍നിന്നാണ് സഹൂര്‍ വാനിയെ പിടികൂടിയത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സഹൂര്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഖാന്‍സെയ്ബ് സ്വദേശികളായ നാലു പേരെയും പിടികൂടി.
ഒളിത്താവളത്തില്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. പ്രദേശത്ത് ശക്തമായ തിരച്ചിലാണ് സൈന്യം നടത്തുന്നത്. ഈ മാസം ആദ്യം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയിലെ കമാന്‍ഡര്‍ റിയാസ് നായ്കൂവിനെ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍വച്ച് സൈന്യം വധിച്ചിരുന്നു.