ഡൽഹിയിൽ രണ്ടാഴ്ച്ചക്കിടെ കൊവിഡ് ബാധിച്ചത് 122 ജവാന്മാർക്ക്


ന്യൂഡൽഹി: കൊവിഡ് രോഗബാധയിൽ ബുദ്ധിമുട്ടുന്ന രാജ്യ തലസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് ബാധ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 122 പേ‌ർക്കാണ് രോഗം ബാധിച്ചത്. ഏപ്രിൽ മാസം ആദ്യം വൈറസ് ബാധിച്ച നഴ്സിങ് അസിസ്റ്റന്റിൽ നിന്നാണ് ഇത്രയധികം ജവാന്മാർക്ക് അസുഖം പിടിപെട്ടതെന്നാണ് ലഭ്യമായ വിവരം. ഡൽഹി മയൂർ വിഹാർ ഫേസ്−3ലെ സി.ആർ.പി.എഫ് 31ആം ബറ്റാലിയൻ അംഗങ്ങളാണ് ഇവരെല്ലാം.

നഴ്സിങ് അസിസ്റ്റന്റിൽ നിന്നും രോഗബാധിതനായ ജവാന് ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 24ന് ഒന്പത് പേരും അടുത്ത ദിവസം തന്നെ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. മുന്പ് അസം സ്വദേശി 55 വയസ്സുകാരനായ ഒരു ജവാൻ സഫ്ദർജംഗ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed