ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കണ്ടെത്താന്‍ സഹായിച്ച തമിഴ്‌നാട് സ്വദേശിക്ക് നന്ദി അറിയിച്ച് നാസ


ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ട് ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍. ക്രാഷ് സൈറ്റിന്റെ ചിത്രം നാസ പുറത്തുവിട്ടു. സെപ്റ്റംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. വിക്രം ലാന്‍ഡറിന്റെ കണ്ടെത്തലിന് പിന്നില്‍ ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍. കണ്ടെത്താന്‍ സഹായിച്ച ഷണ്‍മുഖത്തിന് നാസ നന്ദി അറിയിച്ചു ട്വിറ്റ് ചെയ്തു. ഇദ്ദേഹം നല്‍കിയ വിവരത്തിന്റെ സഹായത്തോടെയാണ് എല്‍.ആര്‍.ഒ.സി സംഖം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങള്‍ക്ക് നാസ തുടക്കം മുതലെ സഹകരണം നല്‍കിയിരുന്നു.

 

 

 

article-image

നാസയുടെ റീകണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ നേരത്തെ എടുത്തിരുന്നുവെങ്കിലും 

You might also like

  • Lulu Exchange
  • Straight Forward

Most Viewed