മഹാരാഷ്ട്രയിൽ ഫഡ്നാവിസ് പ്രതിപക്ഷനേതാവ്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോൺഗ്രസിന്‍റെ നാനാ പട്ടോളെ മഹാരാഷ്ട്രയിൽ സ്പീക്കറായി. എതിർസ്ഥാനാർത്ഥി കിസാൻ കതോരെ പിൻമാറിയതോടെ എതിരില്ലാതെയാണ് പട്ടോളെ തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കതോരെ മത്സരത്തിൽനിന്നു പിൻമാറിയത്. അതിനിടെ, ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.

