ജെ.എൻ.യുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പോലീസ് നടപടിക്കെതിരെ ജെ.എന്‍.യു അദ്ധ്യാപക സംഘടന
ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പോലീസ് നടപടിക്കെതിരെ ജെഎന്‍യു അദ്ധ്യാപക സംഘടന. ഇന്ന് ക്യാമ്പസിൽ അദ്ധ്യാപക സംഘടന പ്രതിഷേധം നടത്തും. വി.സി യുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യം. ഇന്ന് വിദ്യാർത്ഥി യൂണിയന്‍ വാർത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടർസമരം പ്രഖ്യാപിക്കുകയും ചെയ്യും. മണിക്കുറുകളോളം ഡൽഹി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ ഇന്നലെ പോലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പോലീസിന്‍റെ അതിക്രമം. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പോലീസും സി.ആർ.പി.എഫും വിദ്യാർത്ഥികളെ തല്ലി. ഇതോടെ മണീക്കുറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.

