ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി നടിയുടെ പരാതി


മുംബൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഹോട്ടല്‍ മുറിക്കുള്ളില്‍ വെച്ച് മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി നടിയുടെ പരാതി. പ്രതിയായ ഹരിയാന യമുനനഗര്‍ സ്വദേശി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവിലാണ്. നടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിക്കായുള്ള തിരച്ചിലിലാണ്. പീഡനത്തെ തുടര്‍ന്ന് താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും നടി പരാതിയില്‍ പറയുന്നു.
മുംബൈയില്‍ താമസമാക്കിയ നടിയാണ് പീഡനത്തിനിരയായത്. വിവിധ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുള്ള നടിയാണിവര്‍. നടിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഒരു പരിപാടിക്കിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ആവശ്യം തള്ളുകയായിരുന്നെന്ന് നടി ആരോപിക്കുന്നു. മുംബൈയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed